Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Protesters

സമരജ്വാല അണയ്ക്കാതെ പ്രതിഷേധക്കാർ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രേയും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കെ​തി​രാ​യ പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേയും ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​ഭൂ​മി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടും ത​ല​സ്ഥാ​ന​ത്ത് ഇ​ന്ന​ലെ​യും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​യി.

ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ഇ​ട​ത് വി​ദ്യാ​ർ​ഥി-​യു​വ​ജ​ന സം​ഘ​ട​ന​ക​ളാ​യ ഡി​വൈ​എ​ഫ്ഐ​യും എ​സ്എ​ഫ്ഐ​യും സം​യു​ക്ത​മാ​യി പ്ര​തി​ഷേ​ധ​മാ​ർ​ച്ച് ന​ട​ത്തി​യ​പ്പോ​ൾ യൂ​ത്ത് കോ​ൺ​​ഗ്ര​സ് പൊ​ലി​സ് അ​തി​ക്ര​മ​ങ്ങ​ൾ​ക്കെ​തി​രേ പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച് ന​ട​ത്തി. ര​ണ്ട് മാ​ർ​ച്ചു​ക​ളും പൊ​ലി​സ് ത​ട​യാ​ൻ ശ്ര​മി​ച്ചു. പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കാ​തി​രു​ന്ന നൂ​റോ​ളം പേ​രെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.

ഫി​റോ​സ് ഷാ ​റോ​ഡി​ൽ​നി​ന്ന് ആ​രം​ഭി​ച്ച ഡി​വൈ​എ​ഫ്ഐ-​എ​സ്എ​ഫ്ഐ മാ​ർ​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്കു​ള്ള റോ​ഡി​ലേ​ക്ക് ക​ട​ക്കു​ന്ന​തി​നു മു​മ്പേ പൊ​ലി​സ് ബാ​രി​ക്കേ​ഡു​ക​ളി​ട്ടു ത​ട​ഞ്ഞു. എം​പി​മാ​രാ​യ എ.​എ. ​റ​ഹിം, വി.​ ശി​വ​ദാ​സ​ൻ, യു​വ​ജ​ന​നേ​താ​ക്ക​ളാ​യ ആ​ദ​ർ​ശ് എം. ​സ​ജി, ജെ​യ്ക് സി.​ തോ​മ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു മാ​ർ​ച്ച്.

ബാ​രി​ക്കേ​ഡു​ക​ൾ മ​റി​ക​ട​ക്കാ​ൻ ചി​ല പ്ര​വ​ർ​ത്ത​ക​ർ ശ്ര​മി​ച്ചെ​ങ്കി​ലും പി​ന്നീ​ട് പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യാ​യി​രു​ന്നു. പ്ര​തി​ഷേ​ധം അ​വ​സാ​നി​പ്പി​ക്കാ​ൻ ഇ​വ​രോ​ട് പൊ​ലി​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും അ​ര മ​ണി​ക്കൂ​റി​ലേ​റെ പ്ര​തി​ഷേ​ധം തു​ട​ർ​ന്ന​തോ​ടെ നേ​താ​ക്ക​ളെ​യും വ​നി​താ പ്ര​വ​ർ​ത്ത​ക​രെ​യു​മ​ട​ക്കം വ​ലി​ച്ചി​ഴ​ച്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് സ്റ്റേ​ഷ​നി​ലേ​ക്കു മാ​ർ​ച്ച്

ജ​ന്ത​ർ മ​ന്ത​ർ സ​മ​ര​വേ​ദി​യാ​യി പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു​ നേ​രേ​യു​ള്ള പൊ​ലി​സ് അ​ക്ര​മ​ങ്ങ​ൾ​ക്കെതിരേയും യൂ​ത്ത് കോ​ൺ​​ഗ്ര​സ് ആ​സ്ഥാ​ന​ത്തു​നി​ന്ന് പാ​ർ​ല​മെ​ന്‍റ് സ്ട്രീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്ക് പ്രവർത്തകർ മാ​ർ​ച്ച് ന​ട​ത്തി.

ത്രി​വ​ർ​ണ​പ​താ​ക​ക​ളേ​ന്തി​യു​ള്ള മാ​ർ​ച്ചി​നി​ടെ പ​ട്ടേ​ൽ ചൗ​ക്ക് മെ​ട്രോ സ്റ്റേ​ഷ​നു സ​മീ​പം ഇ​വ​ർ അ​ൽ​പ​സ​മ​യം കു​ത്തി​യി​രു​ന്നും പ്ര​തി​ഷേ​ധി​ച്ചു. പി​ന്നീ​ട് നൂ​റോ​ളം പ്ര​വ​ർ​ത്ത​ക​രു​മാ​യി പാ​ർ​ല​മെ​ന്‍റ് സ്ടീ​റ്റ് പൊ​ലി​സ് സ്റ്റേ​ഷ​നി​ലേ​ക്കെ​ത്തി​യ ഇ​വ​ർ അ​വി​ടെ​ നി​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ച്ചു.

National

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേരേ വെ​ടി​യു​തി​ർ​ത്ത​തി​ൽ അ​മി​ത് ഷാ ​ഉ​ത്ത​ര​വാ​ദി​യെ​ന്ന് സി​ജെ​പി

ന്യൂ​​​​ഡ​​​​ൽ​​​​ഹി: പ​​​​രീ​​​​ക്ഷാ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധി​​​ച്ച​​​വ​​​ർ​​​ക്കു​​​നേ​​​രേ പോ​​​​ലീ​​​​സ് വെ​​​ടി​​​വ​​​ച്ച​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​ ​​​രാ​​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി (സി​​​​ജെ​​​​പി). പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​ നേരേ ആ​​​ക്ര​​​മ​​​ണം ന​​​​ട​​​​ത്താ​​​​ൻ ഉ​​​​ത്ത​​​​ര​​​​വ് വ​​​​ന്ന​​​​ത് ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​മി​​​​ത് ഷാ​​​​യി​​​​ൽ​​​നി​​​​ന്നാ​​​​യി​​​​രി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് സി​​​​ജെ​​​​പി സ്ഥാ​​​​പ​​​​ക​​​​ൻ അ​​​​ഭി​​​​ജി​​​​ത് ദീ​​​​പ്കെ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ​​​​ക്കു​​​നേരേ പെ​​​​ല്ല​​​​റ്റ് ഗ​​​​ണ്ണു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചു വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ന്ന​​​​ത് താ​​​​ൻ ക​​​​ണ്ട​​​​താ​​​​ണ്. ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് അ​​​​മി​​​​ത് ഷാ​​​​യ്ക്കാ​​​​ണ് റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത്.

അ​​​​മി​​​​ത് ഷാ​​​​യ്ക്ക് ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​റി​​​​വി​​​​ല്ലെ​​​​ങ്കി​​​​ൽ മ​​​​ന്ത്രി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ അ​​​​ദ്ദേ​​​​ഹം പ​​​​രാ​​​​ജ​​​​യ​​​​മാ​​​​ണ് -അ​​​ഭി​​​ജി​​​ത് പ​​​റ​​​ഞ്ഞു. പു​​​​തി​​​​യ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി​​​​യാ​​​​യി പ്രൾ​​​​ഹാ​​​​ദ് ജോ​​​​ഷി​​​​യെ നി​​​​യ​​​​മി​​​​ച്ച​​​​തി​​​​നെ​​​​തി​​​രേ​​​യും അ​​​​ഭി​​​​ജി​​​​ത് രം​​​ഗ​​​ത്തെ​​​ത്തി​.

രാ​​​​ജ്യ​​​​ത്തെ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ബ​​​​ലാ​​​​ത്സം​​​​ഗി​​​​ക​​​​ളെ അ​​​​നു​​​​മോ​​​​ദി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ൽ ധ​​​​ർ​​​​മേ​​​​ന്ദ്ര പ്ര​​​​ധാ​​​​നു പ​​​​ക​​​​രം മ​​​​റ്റൊ​​​​രു വി​​​​ചി​​​​ത്ര മ​​​​നു​​​​ഷ്യ​​​​നെ കൊ​​​​ണ്ടു​​​​വ​​​​ന്നു​​​​വെ​​​​ന്നാ​​​​ണ് അ​​​​ർ​​​​ഥ​​​​മെ​​​​ന്നും എ​​​​ന്തു സ​​​​ന്ദേ​​​​ശ​​​​മാ​​​​ണ് അ​​​​വ​​​​ർ രാ​​​​ജ്യ​​​​ത്തി​​​​നു ന​​​​ൽ​​​​കു​​​​ന്ന​​​​തെ​​​​ന്നും അ​​​​ഭി​​​​ജി​​​​ത് ചോ​​​​ദി​​​​ച്ചു.

പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ​​​ക്കു​​​ നേ​​​രേ പോ​​​ലീ​​​സ് വെ​​​ടി​​​വ​​​യ്പു ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ദി​​​ത്വ​​​മേ​​​റ്റെ​​​ടു​​​ത്ത് അ​​​​മി​​​​ത് ഷാ​ ​​​രാ​​​​ജി​​​വ​​​യ്ക്ക​​​ണ​​​മെ​​​ന്നു ലോ​​​​ക്സ​​​​ഭ പ്ര​​​​തി​​​​പ​​​​ക്ഷ​​​നേ​​​​താ​​​​വ് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി പാ​​​​ർ​​​​ല​​​​മെ​​​​ന്‍റി​​​​ൽ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​തി​​​​നു പി​​​​ന്നാ​​​​ലെ​​​​യാ​​​​ണ് കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യും സ​​​മാ​​​ന ആ​​​വ​​​ശ്യ​​​വു​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

National

ജ​ന്ത​ർ​ മ​ന്ത​ർ പ്ര​തി​ഷേ​ധം: സ​​​മ​​​ര​​​ക്കാ​​​ർ​​​ക്കെ​​​തി​​​രേ ന​​​​​ട​​​​​പ​​​​​ടി പാ​​​​​ടി​​​​​ല്ല; സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തിയുടെ ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വ്

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ഡ​​​​​ൽ​​​​​ഹി ജ​​​​​ന്ത​​​​​ർ മ​​​​​ന്ത​​​​​റി​​​​​ൽ കോ​​​​​ക്രോ​​​​​ച്ച് ജ​​​​​ന​​​​​താ പാ​​​​​ർ​​​​​ട്ടി​​​​​യു​​​​​ടെ (സി​​​​​ജെ​​​​​പി) നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ന​​​​​ട​​​​​ന്ന വി​​​​​ദ്യാ​​​​​ർ​​​​​ഥിപ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ പ​​​​​ങ്കെ​​​​​ടു​​​​​ത്തു ക​​​​​സ്റ്റ​​​​​ഡി​​​​​യി​​​​​ലോ അ​​​​​റ​​​​​സ്റ്റി​​​​​ലോ ക​​​​​ഴി​​​​​യു​​​​​ന്ന പ്രാ​​​​​യ​​​​​പൂ​​​​​ർ​​​​​ത്തി​​​​​യാ​​​​​കാ​​​​​ത്ത എ​​​​​ല്ലാ വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​ക​​​​​ളെ​​​​​യും ഉ​​​​​ട​​​​​ൻ മോ​​​​​ചി​​​​​പ്പി​​​​​ക്കാ​​​​​ൻ സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി ഇ​​​​​ട​​​​​ക്കാ​​​​​ല ഉ​​​​​ത്ത​​​​​ര​​​​​വി​​​​​ലൂ​​​​​ടെ നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

കേ​​​​​സു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട് പോ​​​​​ലീ​​​​​സ് ര​​​​​ജി​​​​​സ്റ്റ​​​​​ർ ചെ​​​​​യ്ത എ​​​​​ഫ്ഐ​​​​​ആ​​​​​റു​​​​​ക​​​​​ളി​​​​​ൽ അ​​​​​ന്വേ​​​​​ഷ​​​​​ണ​​​​​വു​​​​​മാ​​​​​യി മു​​​​​ന്നോ​​​​​ട്ടു​​​​​ പോ​​​​​കാ​​​​​മെ​​​​​ങ്കി​​​​​ലും കു​​​​​റ്റ​​​​​കൃ​​​​​ത്യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മി​​​​​ല്ലാ​​​​​ത്ത സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ അ​​​റ​​​സ്റ്റ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള ക​​​ർ​​​ശ​​​ന ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്ക​​​​​രു​​​​​തെ​​​​​ന്നും ചീ​​​​​ഫ് ജ​​​​​സ്റ്റീ​​​​​സ് സൂ​​​​​ര്യ​​​​​കാ​​​​​ന്ത്, ജ​​​​​സ്റ്റീ​​​​​സു​​​​​മാ​​​​​രാ​​​​​യ ജോ​​​​​യ്മ​​​​​ല്യ ബാ​​​​​ഗ്ചി, വി. ​​​​​മോ​​​​​ഹ​​​​​ന എ​​​​​ന്നി​​​​​വ​​​​​ര​​​​​ട​​​​​ങ്ങി​​​​​യ ബെ​​​​​ഞ്ച് നിർദേശിച്ചു. എ​​​​​ന്നാ​​​​​ൽ, കു​​​​​റ്റ​​​​​കൃ​​​​​ത്യ പ​​​​​ശ്ചാ​​​​​ത്ത​​​​​ല​​​​​മു​​​​​ള്ള​​​​​വ​​​​​രു​​​​​ടെ കാ​​​​​ര്യ​​​​​ത്തി​​​​​ൽ ഈ ​​​​​സം​​​​​ര​​​​​ക്ഷ​​​​​ണ​​​​​ങ്ങ​​​​​ൾ ബാ​​​​​ധ​​​​​ക​​​​​മാ​​​​​കി​​​​​ല്ല.

ഇ​​​​​തി​​​​​നു​​​​​ പു​​​​​റ​​​​​മെ ജൂ​​​​​ൺ 20ന് ​​​​​ന​​​​​ട​​​​​ന്ന പാ​​​​​ർ​​​​​ല​​​​​മെ​​​​​ന്‍റ് മാ​​​​​ർ​​​​​ച്ചി​​​​​ലും സ​​​​​മ​​​​​ര​​​​​ത്തി​​​​​ന്‍റെ മ​​​​​റ്റു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ൽ വി​​​​​വി​​​​​ധ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളി​​​​​ൽ പോ​​​​​ലീ​​​​​സും വി​​​​​ദ്യാ​​​​​ഥി​​​​​ക​​​​​ളും ത​​​​​മ്മി​​​​​ലു​​​​​ണ്ടാ​​​​​യ സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ലും സ്വത​​​​​ന്ത്ര അ​​​​​ന്വേ​​​​​ഷ​​​​​ണം ന​​​​​ട​​​​​ത്തു​​​​​മെ​​​​​ന്ന സൂ​​​​​ച​​​​​ന​​​​​യും കോ​​​​​ട​​​​​തി ന​​​​​ൽ​​​​​കി.

തെ​​​​​ളി​​​​​വു​​​​​ക​​​​​ൾ ന​​​​​ശി​​​​​പ്പി​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​ൻ പ്ര​​​​​ക്ഷോ​​​​​ഭ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട സി​​​​​സി​​​​​ടി​​​​​വി ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ, ഡ്രോ​​​​​ൺ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ, ബോ​​​​​ഡി കാ​​​​​മ​​​​​റ റെ​​​​​ക്കോ​​​​​ർ​​​​​ഡിം​​​​​ഗു​​​​​ക​​​​​ൾ, വീ​​​​​ഡി​​​​​യോ ദൃ​​​​​ശ്യ​​​​​ങ്ങ​​​​​ൾ, വ​​​​​യ​​​​​ർ​​​​​ലെ​​​​​സ് ക​​​​​മ്യൂ​​​​​ണി​​​​​ക്കേ​​​​​ഷ​​​​​ൻ വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ൾ, പോ​​​​​ലീ​​​​​സി​​​​​ന്‍റെ പി​​​​​സി​​​​​ആ​​​​​ർ ലോ​​​​​ഗു​​​​​ക​​​​​ൾ എ​​​​​ന്നി​​​​​വ സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ക്കാ​​​​​നും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു. പോ​​​​​ലീ​​​​​സ് ശേ​​​​​ഖ​​​​​രി​​​​​ച്ച പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ക്കാ​​​​​രു​​​​​ടെ വ്യ​​​​​ക്തി​​​​​വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും ഡി​​​​​ജി​​​​​റ്റ​​​​​ൽ ഡാ​​​​​റ്റ​​​​​ക​​​​​ളും സു​​​​​ര​​​​​ക്ഷി​​​​​ത​​​​​മാ​​​​​യി സൂ​​​​​ക്ഷി​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ത​​​​​ത്കാ​​​​​ല​​​​​ത്തേ​​​​​ക്കു പൊ​​​​​തു​​​​​ജ​​​ന​​​മ​​​​​ധ്യ​​​​​ത്തി​​​​​ൽ ല​​​​​ഭ്യ​​​​​മാ​​​​​ക്കാ​​​​​തി​​​​​രി​​​​​ക്കാ​​​​​നു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി സ്വീ​​​​​ക​​​​​രി​​​​​ക്കാ​​​​​നും ബെ​​​​​ഞ്ച് ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.

ഡ​​​​​ൽ​​​​​ഹി പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ അ​​​​​ക്ര​​​​​മ​​​​​സം​​​​​ഭ​​​​​വം റി​​​​​പ്പോ​​​​​ർ​​​​​ട്ട് ചെ​​​​​യ്ത മ​​​​​റ്റു സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വാ​​​​​ദ​​​​​ങ്ങ​​​​​ളും അ​​​​​ടു​​​​​ത്ത ത​​​​​വ​​​​​ണ കേ​​​​​സ് പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കു​​​​​മ്പോ​​​​​ൾ കോ​​​​​ട​​​​​തി കേ​​​​​ൾ​​​​​ക്കും. വി​​​​​ഷ​​​​​യ​​​​​വു​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ട്ട അ​​​​​നു​​​​​ബ​​​​​ന്ധ രേ​​​​​ഖ​​​​​ക​​​​​ൾ ഉ​​​​​ൾ​​​​​പ്പെ​​​​​ടു​​​​​ന്ന സ​​​​​ത്യ​​​​​വാ​​​​​ങ്മൂ​​​​​ലം സ​​​​​മ​​​​​ർ​​​​​പ്പി​​​​​ക്കാ​​​​​ൻ ഡ​​​​​ൽ​​​​​ഹി സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടും കേ​​​​​ന്ദ്ര​​​സ​​​​​ർ​​​​​ക്കാ​​​​​രി​​​​​നോ​​​​​ടും കോ​​​​​ട​​​​​തി നി​​​​​ർ​​​​​ദേ​​​​​ശി​​​​​ച്ചു.

പ്ര​​​​​ക്ഷോ​​​​​ഭ​​​​​ത്തി​​​​​ൽ പ​​​​​രി​​​​​ക്കേ​​​​​റ്റ പോ​​​​​ലീ​​​​​സു​​​​​കാ​​​​​രു​​​​​ടെ കു​​​​​ടും​​​​​ബ​​​​​ങ്ങ​​​​​ളു​​​​​ടെ വാ​​​​​ദ​​​​​വും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി​​​​​യി​​​​​ൽ ഇ​​​​​ന്ന​​​​​ലെ ന​​​​​ട​​​​​ന്നു. സ​​​​​മ​​​​​ര​​​​​ക്കാ​​​​​രോ അ​​​​​ല്ലെ​​​​​ങ്കി​​​​​ൽ പ്ര​​​​​തി​​​​​ഷേ​​​​​ധ​​​​​ത്തി​​​​​ൽ ക​​​​​ട​​​​​ന്നു​​​​​കൂ​​​​​ടി​​​​​യ സാ​​​​​മൂ​​​​​ഹ്യ​​​​​വി​​​​​രു​​​​​ദ്ധ​​​​​രോ ന​​​​​ട​​​​​ത്തി​​​​​യ ക​​​​​ല്ലേ​​​​​റി​​​​​ൽ നി​​​​​ര​​​​​വ​​​​​ധി പോ​​​​​ലീ​​​​​സു​​​​​കാ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റ​​​​​താ​​​​​യി ആ​​​​​രോ​​​​​പ​​​​​ണ​​​​​മു​​​​​ണ്ട്.
എ​​​​​ന്നാ​​​​​ൽ, സ​​​​​മ​​​​​ര​​​​​ക്കാ​​​​​ർ​​​​​ക്കെ​​​​​തി​​​​​രേ പോ​​​​​ലീ​​​​​സ് ന​​​​​ട​​​​​ത്തി​​​​​യ അ​​​​​തി​​​​​ക്ര​​​​​മം ഭ​​​​​ര​​​​​ണ​​​​​ഘ​​​​​ട​​​​​ന​​​​​യു​​​​​ടെ 14, 19, 21, 22 എ​​​​​ന്നീ അ​​​​​നു​​​​​ച്ഛേ​​​​​ദ​​​​​ങ്ങ​​​​​ൾ ഉ​​​​​റ​​​​​പ്പു​​​​​ന​​​​​ൽ​​​​​കു​​​​​ന്ന മൗ​​​​​ലി​​​​​കാ​​​​​വ​​​​​കാ​​​​​ശ ലം​​​​​ഘ​​​​​ന​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ഹ​​​​​ർ​​​​​ജ​​​​​ക്കാ​​​​​ർ ഉ​​​​​ന്ന​​​​​യി​​​​​ച്ച പ്ര​​​​​ധാ​​​​​ന വാ​​​​​ദം. ഓ​​​​​ഗ​​​​​സ്റ്റ് മൂ​​​​​ന്നി​​​​​ന് കേ​​​​​സ് വീ​​​​​ണ്ടും സു​​​​​പ്രീം​​​​​കോ​​​​​ട​​​​​തി പ​​​​​രി​​​​​ഗ​​​​​ണി​​​​​ക്കും.

National

ബി​ഹാ​റി​ൽ പ്ര​തി​ഷേ​ധ​ക്കാ​ർ‌​ക്ക് നേ​രെ എ​കെ47 ചൂ​ണ്ടി; പോ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

പാ​റ്റ്‌​ന: ബി​ഹാ​റി​ലെ നീ​റ്റ് പ​രീ​ക്ഷ​യ്‌​ക്കെ​തി​രാ​യ പ്ര​തി​ഷേ​ധ​ത്തി​ല്‍ വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് നേ​രെ എ​കെ 47 തോ​ക്ക് ചൂ​ണ്ടി​യ പോ​ലീ​സു​കാ​ര​നെ സ​സ്പെ​ൻ​ഡ് ചെ​യ്തു. പാ​റ്റ്ന​യി​ലെ സി​വാ​റി​ല്‍ ന​ട​ന്ന പ്ര​തി​ഷേ​ധ​ത്തി​നി​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഐ​സ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

ബി​ഹാ​റി​ലെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ അ​ഭി​ഷേ​ക് പ​ട്ടേ​ലി​നെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. തോ​ക്ക് ചൂ​ണ്ടു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ട​ക്കം പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. ഇ​യാ​ള്‍ എ​കെ47 തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വെ​ടി ഉ​തി​ര്‍​ക്കു​ന്ന​തും പി​ന്നാ​ലെ വി​ദ്യാ​ര്‍​ത്ഥി​ക​ള്‍​ക്ക് നേ​രെ ആ​ക്രോ​ശി​ച്ച് പോ​കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ വ്യ​ക്ത​മാ​ണ്.

ആ​ദ്യം ആ​കാ​ശ​ത്തേ​ക്കും പി​ന്നാ​ലെ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്ക് നേ​രെ​യും ആ​റ് റൗ​ണ്ട് വെ​ടി​യു​തി​ര്‍​ത്ത​താ​യാ​ണ് വി​വ​രം. പി​ന്നാ​ലെ പ്ര​തി​പ​ക്ഷ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന​ക​ള്‍ അ​ട​ക്കം വ​ലി​യ പ്ര​തി​ഷേ​ധം ഉ​യ​ര്‍​ത്തി​യി​രു​ന്നു.

National

നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച് സ​മ​ര​ക്കാ​രെ വ​ല​യ്ക്കാ​ൻ നീ​ക്കം

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ൽ നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ക​​​​ടു​​​​പ്പി​​​​ച്ച് സ​​​​മ​​​​ര​​​​ക്കാ​​​​രെ ബു​​​​ദ്ധി​​​​മു​​​​ട്ടി​​​​ക്കാ​​​​ൻ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ്.

സ​​​​മ​​​​ര​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ സ്വി​​​​ഗ്ഗി, സൊ​​​​മാ​​​​റ്റോ തു​​​​ട​​​​ങ്ങി​​​​യ ഭ​​​​ക്ഷ​​​​ണ​​​​വി​​​​ത​​​​ര​​​​ണ ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കും മ​​​​റ്റ് ഇ-​​​​കൊ​​​​മേ​​​​ഴ്സ് ക​​​​മ്പ​​​​നി​​​​ക​​​​ൾ​​​​ക്കും പോ​​​​ലീ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്ന് നി​​​​ര​​​​വ​​​​ധി ആ​​​​ളു​​​​ക​​​​ൾ സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്ക് ഓ​​​​ൺ​​​​ലൈ​​​​നാ​​​​യി ഭ​​​​ക്ഷ​​​​ണം ഓ​​​​ർ​​​​ഡ​​​​ർ ചെ​​​​യ്തു ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​പ്പു​​​​ക​​​​ൾ വ​​​​ഴി​​​​യാ​​​​ണ് സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്ക് പ്ര​​​​ധാ​​​​ന​​​​മാ​​​​യും ഭ​​​​ക്ഷ​​​​ണം എ​​​​ത്തു​​​​ന്ന​​​​ത്. എ​​​​ന്നാ​​​​ൽ ഇ​​​​ത്ത​​​​രം ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​പ്പു​​​​ക​​​​ൾ​​​​ക്കു നി​​​​യ​​​​ന്ത്ര​​​​ണ​​​മേ​​​ർ​​​​പ്പെ​​​​ടു​​​​ത്തി സ​​​​മ​​​​ര​​​​ക്കാ​​​​രെ വ​​​​ല​​​​യ്ക്കാ​​​​നു​​​​ള്ള നീ​​​​ക്ക​​​​മാ​​​​ണ് പോ​​​​ലീ​​​​സ് ന​​​​ട​​​​ത്തു​​​​ന്ന​​​​ത്. ഇ​​​​തോ​​​​ടൊ​​​​പ്പം ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​ർ മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്ര​​​​യ്ക്കും ഡ​​​​ൽ​​​​ഹി പോ​​​​ലീ​​​​സ് നി​​​​യ​​​​ന്ത്ര​​​​ണം ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി. അ​​​​ത്യാ​​​​വ​​​​ശ്യ​​​​മി​​​​ല്ലാ​​​​ത്ത യാ​​​​ത്ര​​​​ക​​​​ൾ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ർ​​​​ദേ​​​​ശം.

തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ മൂ​​​​ന്നാം ദി​​​​വ​​​​സ​​​​വും സെ​​​​ൻ​​​​ട്ര​​​​ൽ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ 17 മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ന്നു. മെ​​​​ട്രോ മാ​​​​ർ​​​​ഗം പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ എ​​​​ത്തു​​​​ന്ന​​​​ത് ത​​​​ട​​​​യു​​​​ക​​​​യാ​​​​ണു ല​​​​ക്ഷ്യം.

രാ​​​​വി​​​​ലെ 7.30 മു​​​​ത​​​​ൽ മെ​​​​ട്രോ സ്റ്റേ​​​​ഷ​​​​നു​​​​ക​​​​ൾ അ​​​​ട​​​​ഞ്ഞു​​​​കി​​​​ട​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​ൽ ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തേ​​​​ണ്ട വി​​​​വി​​​​ധ മ​​​​ന്ത്രാ​​​​ല​​​​യ​​​​ങ്ങ​​​​ളി​​​​ലെ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ര​​​​ട​​​​ക്കം നി​​​​ര​​​​വ​​​​ധി ജോ​​​​ലി​​​​ക്കാ​​​​ർ ദു​​​​രി​​​​തം നേ​​​​രി​​​​ടു​​​​ന്നു.

കൂ​​​​ടാ​​​​തെ റോ​​​​ഡു​​​​ക​​​​ൾ പൂ​​​​ർ​​​​ണ​​​​മാ​​​​യും ബാ​​​​രി​​​​ക്കേ​​​​ഡു​​​​ക​​​​ൾ​​​​ക്കൊ​​​​ണ്ട് നി​​​​റ​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത് വ​​​​ലി​​​​യ ഗ​​​​താ​​​​ഗ​​​​ത​​​​ക്കു​​​​രു​​​​ക്കി​​​​നും കാ​​​​ര​​​​ണ​​​​മാ​​​​കു​​​​ന്നു. മി​​​​ക്ക​​​​യി​​​​ട​​​​ത്തും വാ​​​​ഹ​​​​നം ത​​​​ട​​​​ഞ്ഞു പോ​​​​ലീ​​​​സ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.

സ​​​​മ​​​​ര​​​​ത്തെ അ​​​​നു​​​​കൂ​​​​ലി​​​​ക്കു​​​​ന്ന​​​​വ​​​​ർ പ​​​​ര​​​​മാ​​​​വ​​​​ധി പ്ര​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​തി​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി പോ​​​​ലീ​​​​സ് സ്വീ​​​​ക​​​​രി​​​​ച്ചി​​​​ട്ടും ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​വ​​​​രു​​​​ടെ എ​​​​ണ്ണം വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ്.

കൂ​​​​ടാ​​​​തെ പ്ര​​​​ദേ​​​​ശ​​​​ത്ത് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് സൗ​​​​ക​​​​ര്യം മൂ​​​​ന്നാം ദി​​​​ന​​​​വും പൂ​​​​ർ​​​​ണ​​​​മാ​​​​യും വി​​​​ച്ഛേ​​​​ദി​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ജ​​​​ന്ത​​​​ർ മ​​​​ന്ത​​​​റി​​​​നോ​​​​ടു ചേ​​​​ർ​​​​ന്ന ഒ​​​​ന്ന​​​​ര കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ദൂ​​​​ര​​​​പ​​​​രി​​​​ധി​​​​യി​​​​ലാ​​​​ണ് ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റ് നി​​​​യ​​​​ന്ത്ര​​​​ണം.

ഇ​​​​ന്‍റ​​​​ർ​​​​നെ​​​​റ്റോ മൊ​​​​ബൈ​​​​ൽ നെ​​​​റ്റ്‌​​​​വ​​​​ർ​​​​ക്കോ ഇ​​​​ല്ലാ​​​​തി​​​​രു​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ആ​​​​ശ​​​​യ​​​​വി​​​​നി​​​​മ​​​​യ​​​​ത്തി​​​​ന് ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​രു​​​​ന്ന സൗ​​​​ജ​​​​ന്യ സ​​​​ന്ദേ​​​​ശ​​​​മ​​​​യ​​​​ക്ക​​​​ൽ ആ​​​​പ്പാ​​​​യ ബി​​​​റ്റ്ചാ​​​​റ്റ് പ്ലാ​​​​റ്റ്‌​​​​ഫോ​​​​മി​​​​ൽ​​​​നി​​​​ന്നു നീ​​​​ക്കം ചെ​​​​യ്യാ​​​​ൻ മൈ​​​​ക്രോ​​​​സോ​​​​ഫ്റ്റി​​​​ന്‍റെ ഉ​​​​ട​​​​മ​​​​സ്ഥ​​​​ത​​​​യി​​​​ലു​​​​ള്ള ജി​​​​റ്റ്ഹ​​​​ബ്ബി​​​​നോ​​​​ട് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ആ​​​​പ്പ് രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യ്‌​​​​ക്കും ക്ര​​​​മ​​​​സ​​​​മാ​​​​ധാ​​​​ന പാ​​​​ല​​​​ന​​​​ത്തി​​​​നും വെ​​​​ല്ലു​​​​വി​​​​ളി​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് നീ​​​​ക്കം.

District News

ന​ട​പ്പാ​ത ന​വീ​ക​ര​ണം പാ​ളി​യെ​ന്ന് ആ​ക്ഷേ​പം

ഒ​റ്റ​പ്പാ​ലം: ന​ഗ​ര​ത്തി​ലെ ന​ട​പ്പാ​ത വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ​ക്കെ​തി​രേ വീ​ണ്ടും പ​രാ​തി. നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ കാ​ര്യ​ക്ഷ​മ​മി​ല്ല​ന്നാ​ണ് വി​മ​ർ​ശ​നം. വേ​ങ്ങേ​രി ശി​വ​ക്ഷേ​ത്ര​പ​രി​സ​ര​ത്ത് നി​ർ​ത്തി​വ​ച്ച ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ഇ​വി​ടെ കൈ​വ​രി സ്ഥാ​പി​ച്ച സ്ഥ​ലം​വ​രെ കോ​ൺ​ക്രീ​റ്റ് ചെ​യ്ത് ന​ട​പ്പാ​ത​യ്ക്കു വീ​തി​കൂ​ട്ടി. പ​കു​തി​ദൂ​രം പ​ണി പൂ​ർ​ത്തി​യാ​യി.

എ​ന്നാ​ൽ തോ​ന്നി​യ നി​ല​യി​ലാ​ണ് പ്ര​വൃ​ത്തി​ക​ളെ​ന്നും റോ​ഡ് വെ​ട്ടി​ച്ചു​രു​ക്കി​യെ​ന്നും പ​രാ​തി​ക​ളു​യ​ർ​ന്നി​ട്ടു​ണ്ട്. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് വ​ല​തു​വ​ശ​ത്തു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ത​ക​ൾ​ക്ക് വീ​തി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും പ​ല​യി​ട​ത്തും വ​ള​ഞ്ഞാ​ണ് അ​ഴു​ക്കു​ചാ​ലും കോ​ൺ​ക്രീ​റ്റ് സ്ലാ​ബു​മു​ണ്ടാ​യി​രു​ന്ന​തെ​ന്നു​മാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ​യാ​ണ് കൈ​വ​രി​ക​ൾ റോ​ഡി​ലേ​ക്കി​റ​ക്കി സ്ഥാ​പി​ക്കേ​ണ്ടി​വ​ന്ന​ത്. ഇ​താ​ണ് റോ​ഡി​ന്‍റെ വീ​തി​കു​റ​ച്ചെ​ന്ന ആ​രോ​പ​ണ​ങ്ങ​ളു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് ഇ​വ​ർ ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. ഒ​റ്റ​പ്പാ​ലം ടൗ​ൺ ന​വീ​ക​ര​ണ​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പൊ​തു​മ​രാ​മ​ത്തു​വ​കു​പ്പ് ന​ട​പ്പാ​ത​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​ത്. ര​ണ്ടു​കോ​ടി രൂ​പ ചെ​ല​വി​ട്ടാ​ണ് ന​വീ​ക​ര​ണം.
വാ​ണി​ജ്യ​സ​മു​ച്ച​യ​പ​രി​സ​രം മു​ത​ൽ ഒ​റ്റ​പ്പാ​ലം ഓ​പ്പ​ൺ ഓ​ഡി​റ്റോ​റി​യം പ​രി​സ​രം​വ​രേ​യാ​ണ് ക​ട്ട​പ​തി​ച്ച് ന​ട​പ്പാ​ത ന​വീ​ക​രി​ക്കു​ന്ന​ത്. കൈ​വ​രി​ക​ളും സ്ഥാ​പി​ക്കു​ന്നു​ണ്ട്. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും ന്യൂ​ബ​സാ​റി​ലും നേ​ര​ത്തെ പ​ണി പൂ​ർ​ത്തി​യാ​യെ​ങ്കി​ലും വേ​ങ്ങേ​രി ക്ഷേ​ത്ര​പ​രി​സ​ര​ത്ത് പ​ണി ത​ട​സ​പ്പെ​ട്ടി​രു​ന്നു.

National

വി​ദ്യാ​ർ​ഥിപ്ര​ക്ഷോ​ഭ​ക​രെ മ​യ​ക്കു​മ​രു​ന്നു കേ​സി​ൽ കു​ടു​ക്കു​മെ​ന്നു ഭീ​ഷ​ണി;പോ​ലീ​സു​കാ​ര​നു സ​സ്പെ​ൻ​ഷ​ൻ

മും​​​​ബൈ: മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര​​​​യി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥിപ്ര​​​​ക്ഷോ​​​​ഭ​​​​ക​​​​രെ മ​​​​യ​​​​ക്കു​​​​മ​​​​രു​​​​ന്നു കേ​​​​സി​​​​ൽ കു​​​​ടു​​​​ക്കു​​​​മെ​​​​ന്നു ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നു സ​​​​സ്പെ​​​​ൻ​​​​ഷ​​​​ൻ. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ മും​​​​ബൈ പോ​​​​ലീ​​​​സ് അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ചു. പോ​​​​ലീ​​​​സ് ഡ്രൈ​​​​വ​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന വീ​​​​ഡി​​​​യോ പ്ര​​​​ച​​​​രി​​​​ച്ച​​​​തോ​​​​ടെ​​​​യാ​​​​ണു ന​​​​ട​​​​പ​​​​ടി.

പോ​​​​ലീ​​​​സു​​​​കാ​​ര​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ​​​​ത് തീ​​​​ർ​​​​ത്തും തെ​​​​റ്റാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യാ​​​​ണെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി ദേ​​​​വേ​​​​ന്ദ്ര ഫ​​​​ഡ്നാ​​​​വി​​​​സ് പ​​​​റ​​​​ഞ്ഞു. പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​നെ​​​​തി​​​​രേ ഉ​​​​ട​​​​ന​​​​ടി ന​​​​ട​​​​പ​​​​ടി​​​​യു​​​​ണ്ടാ​​​​യ താ​​​​യും സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്വേ​​​​ഷ​​​​ണം ആ​​​​രം​​​​ഭി​​​​ച്ച​​​​താ​​​​യും ഫ​​​​ഡ്നാ​​​​വി​​​​സ് കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

വി​​​​വാ​​​​ദമായ 25 സെ​​​​ക്ക​​​​ൻ​​​​ഡ് വീ​​​​ഡി​​​​യോ​​​​യി​​​​ൽ പോ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തു കാ​​​​ണാം. "നി​​​​ങ്ങ​​​​ളെ വീ​​​​ണ്ടും ഇ​​​​വി​​​​ടെ​​​​ക്കാ​​​​ണാ​​​​ൻ ഇ​​​​ട​​​​യാ​​​​യാ​​​​ൽ 50 ഗ്രാം ​​​​പൗ​​​​ഡ​​​​ർ നി​​​​ങ്ങ​​​​ളു​​​​ടെ പോ​​​​ക്ക​​​​റ്റി​​​​ൽ തി​​​​രു​​​​കും. നി​​​​ങ്ങ​​​​ൾ​​​​ക്ക് ജാ​​​​മ്യം​​​​പോ​​​​ലും കി​​​​ട്ടി​​​​ല്ല. ജീ​​​​വി​​​​തം ഇ​​​​ല്ലാ​​​​താ​​​​കും. നി​​​​ങ്ങ​​​​ൾ മൂ​​​​ലം നി​​​​ര​​​​വ​​​​ധി ബു​​​​ദ്ധി​​​​മു​​​​ട്ടു​​​​ക​​​​ളാ​​​​ണ് ഞ​​​​ങ്ങ​​​​ൾ അ​​​​നു​​​​ഭ​​​​വി​​​​ക്കു​​​​ന്ന​​​​ത്''- വീ​​​​ഡി​​​​യോ​​​​യി​​​​ൽ പോ​​​​ലീ​​​​സു​​കാ​​​​ര​​​​ൻ പ​​​​റ​​​​യു​​​​ന്നു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ എ​​​​തി​​​​ർ​​​​പ്പു​​​​ക​​​​ളെ ഇ​​​​ല്ലാ​​​​താ​​​​ക്കാ​​​​ൻ സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​ർ "കാ​​​​ക്കി ഗു​​​​ണ്ടാ​​​​യി​​​​സം’ന​​​​ട​​​​ത്തു​​​​ക​​​​യാ​​​​ണെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​രോ​​​​പി​​​​ച്ചു. വീ​​​​ഡി​​​​യോ ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ശ​​​​രി​​​​യാ​​​​ണെ​​​​ങ്കി​​​​ൽ, ഇ​​​​ത് വി​​​​ദ്യാ​​​​ർ​​ഥി​​ക​​​​ളെ ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള ശ്ര​​​​മം മാ​​​​ത്ര​​​​മ​​​​ല്ല, ജ​​​​നാ​​​​ധി​​​​പ​​​​ത്യ അ​​​​വ​​​​കാ​​​​ശ​​​​ങ്ങ​​​​ൾ​​​​ക്കു നേരേ​​​​യു​​​​ള്ള നേ​​​​രി​​​​ട്ടു​​​​ള്ള ആ​​​​ക്ര​​​​മ​​​​ണ​​​​മാ​​​​ണ്.

വി​​​​ദ്യാ​​​​ർഥിക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ​​​​ക്ക് ഭീ​​​​ഷ​​​​ണി​​​​ക​​​​ളി​​​​ലൂ​​​​ടെ​​​​യ​​​​ല്ല, ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ത്തോ​​​​ടെ​​​​യാ​​​​ണു മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കേ​​​​ണ്ട​​​​തെ​​​​ന്നും ഔ​​​​ദ്യോ​​​​ഗി​​​​ക ട്വി​​​​റ്റ​​​​ർ അ​​​​ക്കൗ​​​​ണ്ടി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് പ്ര​​​​തി​​​​ക​​​​രി​​​​ച്ചു.

ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ലെ ക​​​​റു​​​​ത്ത​​​​ പാ​​​​ടാ​​​​ണി​​​​തെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​​ട്ര കോ​​​​ൺ​​​​ഗ്ര​​​​സ് അ​​​​ധ്യ​​​​ക്ഷ​​​​ൻ ഹ​​​​ർ​​​​ഷ​​​​വ​​​​ർ​​​​ധ​​ൻ സ​​​​പ്ക​​​​ൽ പ​​​​റ​​​​ഞ്ഞു. വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രാ​​​​യ ക​​​​ള്ള​​​​ക്കേ​​​​സു​​​​ക​​​​ൾ പി​​​​ൻ​​​​വ​​​​ലി​​​​ക്ക​​​​ണ​​​​മെ​​​​ന്ന് കോ​​​​ൺ​​​​ഗ്ര​​​​സ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. ഇ​​​​ക്കാ​​​​ര്യം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി ഡി​​​​ജി​​​​പി​​​​ക്കും മും​​​​ബൈ പോ​​​​ലീ​​​​സ് ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ​​​​ക്കും കോ​​​​ൺ​​​​ഗ്ര​​​​സ് നി​​​​വേ​​​​ദ​​​​നം ന​​​​ൽ​​​​കി.

കോ​​​​ക്രോ​​​​ച്ച് ജ​​​​ന​​​​താ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ വി​​​​ദ്യാ​​​​ർ​​​​ഥി പ്ര​​​​ക്ഷോ​​​​ഭ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ച്ച് മും​​​​ബൈ​​​​യി​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ​​​​ത്തി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്ത വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളെ​​​​യാ​​​​ണു പോ​​​​ലീ​​​​സ് ഭീ​​​​ഷ​​​​ണി​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​ത്.

National

സമരാവേശം അണപൊട്ടി; ലാത്തിച്ചാർജും മർദനവും തുടർന്ന് പോലീസ്

ന്യൂ​ഡ​ൽ​ഹി: സ​മ​ര​പ്പ​ന്ത​ൽ ത​ക​ർ​ത്ത് ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ ഒ​റ്റ​ദി​വ​സം കൊ​ണ്ട് ഒ​ഴി​പ്പി​ച്ചി​ട്ടും സ​മ​ര​വേ​ദി​യി​ലേ​ക്ക് വീ​ണ്ടും ഒ​ഴു​കി​യെ​ത്തി പാ​റ്റ​ക്കൂ​ട്ടം.

ജ​ന്ത​ർ മ​ന്ത​റി​ൽ സ​മ​രം ന​ട​ത്തു​ക​യാ​യി​രു​ന്ന വി​വി​ധ സം​ഘ‍ട​ന​ക​ളു​ടെ സ​മ​ര​വേ​ദി​ക​ളും ബാ​ന​റു​ക​ളു​മ​ട​ക്കം ഇ​ന്ന​ലെ രാ​ത്രി​യോ​ടെ പോ​ലീ​സ് പൂ​ർ​ണ​മാ​യും ത​ല്ലി​ത്ത​ക​ർ​ത്തെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ ഇ​ന്നു രാ​വി​ലെ മു​ത​ൽ ജ​ന്ത​ർ മ​ന്ത​റി​ൽ സ​ജീ​വ​മാ​ണ്. അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ഓ​രോ ശ്ര​മ​ത്തെ​യും വി​ഫ​ല​മാ​ക്കി സ​മ​ര​ക്കാ​ർ വി​വി​ധ മേ​ഖ​ല​ക​ളി​ൽ​നി​ന്ന് വീ​ണ്ടും വീ​ണ്ടും ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് ഒ​ഴു​കി​യെ​ത്തി.

ക​ന​ത്ത ലാ​ത്തി​ച്ചാ​ർ​ജ് ന​ട​ത്തി​യും പ്ര​വ​ർ​ത്ത​ക​രി​ൽ പ​ല​രെ​യും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തും കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ളെ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് മാ​റ്റി​യും ജ​ന്ത​ർ മ​ന്ത​റി​ന്‍റെ സ​മ​ര​ഭൂ​മി​യെ പോ​ലീ​സ് ഇ​ന്ന​ലെ പൂ​ർ​ണ​മാ​യും ഒ​ഴി​പ്പി​ച്ചെ​ങ്കി​ലും എ​വി​ടെ​നി​ന്നൊ​ക്കെ​യോ പ്ര​തി​ഷേ​ധ​ക്കാ​ർ വീ​ണ്ടും ബാ​രി​ക്കേ​ഡു​ക​ൾ​ക്ക​ടു​ത്തേ​ക്ക് വന്നുകൊണ്ടിരുന്നു.

ഒ​രു നേ​തൃ​ത്വ​വും ആ​വ​ശ്യ​പ്പെ​ടാ​തെ, എതെങ്കിലും സം​ഘ​ട​ന​യു​ടെ​യോ പാ​ർ​ട്ടി​യു​ടെ​യോ ബാ​ന​ർ കൈ​യി​ലേ​ന്താ​ത്ത സാ​ധാ​ര​ണ​ക്കാ​രാ​യി​രു​ന്നു ഇ​ന്ന​ലെ രാ​ത്രി​യോ​ടെ ജ​ന്ത​ർ മ​ന്ത​റി​ൽ ഒ​ത്തു​കൂ​ടി​യ​ത്.

ആ​ദ്യം അ​ൻ​പ​തും പി​ന്നീ​ടു നൂ​റാ​യും വ​ള​ർ​ന്ന ഈ ​കൂ​ട്ട​മാ​ണ് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി​യു​ടെ പ്ര​തി​ഷേ​ധം അ​ണ​യാ​തെ കാ​ത്ത​ത്. ബാ​രി​ക്കേ​ഡു​ക​ൾ ഇ​വ​ർ​ക്ക് പ്ര​തി​രോ​ധം തീ​ർ​ത്തെ​ങ്കി​ലും സ​മ​ര​ഭൂ​മി​ക്ക​ടു​ത്തു കു​ത്തി​യി​രു​ന്ന് രാ​ത്രി​യി​ലും അ​വ​ർ പ്ര​തി​ഷേ​ധി​ച്ചു.

മു​പ്പ​ത്തി​ര​ണ്ടാം ദി​വ​സ​വും സ​മ​ര​ത്തി​ന് തു​ട​ർ​ച്ച ഉ​റ​പ്പു​വ​രു​ത്തു​ക​യാ​യി​രു​ന്നു യു​വാ​ക്ക​ൾ. സ​മ​ര​സ്ഥ​ല​ത്തെ ത​ക​ർ​ന്ന വേ​ദി​യി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് കോ​ക്രോ​ച്ച് ജ​ന​താ പാ​ർ​ട്ടി സ്ഥാ​പ​ക​ൻ അ​ഭി​ജി​ത് ദീ​പ്കെ ആ​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​തി​നി​ടെ, ഡ​ൽ​ഹി​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ക്കു​ന്ന ബി​എ​ൻ​എ​സ്എ​സ് വ​കു​പ്പ് 163 ഇ​പ്പോ​ഴും നി​ല​വി​ലു​ണ്ടെ​ന്നും ആ​ളു​ക​ൾ കൂ​ട്ടം​കൂ​ട​രു​തെ​ന്നും ഡ​ൽ​ഹി പോ​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. മ​റ്റൊ​രു പ്ര​തി​ഷേ​ധ റാ​ലി പാ​ർ​ല​മെ​ന്‍റി​ലേ​ക്കു​ണ്ടാ​കാ​തി​രി​ക്കാ​നു​ള്ള സ​ക​ല ന​ട​പ​ടി​ക​ളും പോ​ലീ​സ് കൈക്കൊണ്ടി ട്ടുണ്ട്.

ജ​ന്ത​ർ മ​ന്ത​റി​നു ചു​റ്റും ബോം​ബ് സ്ക്വാ​ഡു​ക​ളെ​യും കേ​ന്ദ്രസേ​ന​യെ​യും വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. ന്യൂ​ഡ​ൽ​ഹി, സെ​ൻ​ട്ര​ൽ, നോ​ർ​ത്ത്, സൗ​ത്ത്, സൗ​ത്ത് വെ​സ്റ്റ്, സൗ​ത്ത് ഈ​സ്റ്റ് ജി​ല്ല​ക​ളി​ലും സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി. പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ ബാ​രി​ക്കേ​ഡു​ക​ൾ സ്ഥാ​പി​ക്കു​ക​യും, വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക​യും ന​ഗ​രം മു​ഴു​വ​ൻ പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ഇ​ട​തു​പ​ക്ഷ എം​പി​മാ​രും മു​സ്ലിം ലീ​​ഗ്, ആ​ർ​എ​സ്പി, കേ​ര​ള കോ​ൺ​​ഗ്ര​സ് ക​ക്ഷി​ക​ളു​ടെ എം​പി​മാ​രും എ​ൻ​സി​പി (എ​സ്പി) സ്ഥാ​പ​ക​ൻ ശ​ര​ദ് പ​വാ​റും ആം ​ആ​ദ്മി പാ​ർ​ട്ടി ദേ​ശീ​യ ക​ൺ​വീ​ന​ർ അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ജ​ന്ത​ർ മ​ന്ത​റി​ലെ പ്ര​തി​ഷേ​ധ​സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു സി​ജെ​പി പ്ര​സ്ഥാ​ന​ത്തി​നു ഐ​ക്യ​​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു.

അ​തേ​സ​മ​യം പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളി​ൽ പ​ല​രെ​യും ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നു നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ പ​രാ​തി​പ്പെ​ട്ടി​ട്ടു​ണ്ട്. സി​ജെ​പി​യു​ടെ പാ​ർ​ല​മെ​ന്‍റ് മാ​ർ​ച്ചി​ലെ സം​ഘ​ർ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് എ​ഫ്ഐ​ആ​റു​ക​ളാ​ണ് പോ​ലീ​സ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നു സൂ​ച​ന​യു​ണ്ട്.

National

ഡൽഹിയിലെ സമരക്കാർക്ക് മുംബൈക്കാരന്‍റെ കരുതൽ

ന്യൂ​​​​​​​ഡ​​​​​​​ൽ​​​​​​​ഹി: നീ​​​​​​​റ്റ് പ​​​​​​​രീ​​​​​​​ക്ഷാ ക്ര​​​​​​​മ​​​​​​​ക്കേ​​​​​​​ടു​​​​​​​ക​​​​​​​ൾ​​​​​​​ക്കെ​​​​​​​തി​​​​​​​രേ ഡ​​​​​​​ൽ​​​​​​​ഹി ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ൽ കോ​​​​​​​ക്രോ​​​​​​​ച്ച് ജ​​​​​​​ന​​​​​​​താ പാ​​​​​​​ർ​​​​​​​ട്ടി ന​​​​​​​ട​​​​​​​ത്തു​​​​​​​ന്ന സ​​​​​​​മ​​​​​​​രം കൂ​​​​​​​ടു​​​​​​​ത​​​​​​​ൽ ശ​​​​​​​ക്ത​​​​​​​മാ​​​​​​​കുന്പോൾ, സ​​​​​​​മ​​​​​​​ര​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് പി​​​​​​​ന്തു​​​​​​​ണ​​​​​​​യു​​​​​​​മാ​​​​​​​യി അ​​​​​​​ക​​​​​​​ലെ​​​​​​​യി​​​​​​​രു​​​​​​​ന്നും സാ​​​​​​​ധാ​​​​​​​ര​​​​​​​ണ​​​​​​​ക്കാ​​​​​​​രു​​​​​​​ടെ ക​​​​​​​രു​​​​​​​ത​​​​​​​ലു​​​​​​​ക​​​​​​​ൾ എ​​​​​​​ത്തു​​​​​​​ന്നു.

ക​​​​​​​ന​​​​​​​ത്ത മ​​​​​​​ഴ വ​​​​​​​ക​​​​​​​വ​​​​​​​യ്ക്കാ​​​​​​​തെ തി​​​ങ്ക​​​ളാ​​​ഴ്ച സ​​​​​​​മ​​​​​​​ര​​​​​​​ക്കാ​​​​​​​ർ​​​​​​​ക്ക് ഭ​​​​​​​ക്ഷ​​​​​​​ണം എ​​​​​​​ത്തി​​​​​​​ച്ചു​​​​​​​ന​​​​​​​ൽ​​​​​​​കി​​​​​​​യ സൊ​​​​​​​മാ​​​​​​​റ്റോ ഡെ​​​​​​​ലി​​​​​​​വ​​​​​​​റി ഏ​​​​​​​ജ​​​​​​​ന്‍റി​​​​​​​ന്‍റെ വീ​​​​​​​ഡി​​​​​​​യോ​​ സ​​​​​​​മൂ​​​​​​​ഹ​​​​​​​മാ​​​​​​​ധ്യ​​​​​​​മ​​​​​​​ങ്ങ​​​​​​​ളി​​​​​​​ൽ ത​​​​​​​രം​​​​​​​ഗ​​​​​​​മാ​​​​​​​യി​​​​​ക്ക​​​​​ഴി​​​​​ഞ്ഞു.

മും​​​​​​​ബൈ​​​​​​​യി​​​​​​​ൽ താ​​​​​​​മ​​​​​​​സി​​​​​​​ക്കു​​​​​​​ന്ന അ​​​​​​​നു​​​​​​​ജ് റാ​​​​​​​വ​​​​​​​ത്ത് എ​​​​​​​ന്ന​​​യാ​​​ൾ ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​ൻ വ​​​​​​​ഴി ഓ​​​​​​​ർ​​​​​​​ഡ​​​​​​​ർ ചെ​​​​​​​യ്ത ഭ​​​​​​​ക്ഷ​​​​​​​ണ​​​​​​​മാ​​​​​​​ണ് ഡെ​​​​​​​ലി​​​​​​​വ​​​​​​​റി ബോ​​​​​​​യ് ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ലെ​​​​​​​ത്തി​​​​​​​ച്ച​​​​​​​ത്. മും​​​​​​​ബൈ​​​​​​​യി​​​​​​​ലു​​​​​​​ള്ള അ​​​​​​​നു​​​​​​​ജ് ഭ​​​​​​​യ്യ​​​​​​​യാ​​​​​​​ണ് ഈ ​​​​​​​ഭ​​​​​​​ക്ഷ​​​​​​​ണം ഓ​​​​​​​ർ​​​​​​​ഡ​​​​​​​ർ ചെ​​​​​​​യ്ത​​​​​​​തെ​​​​​ന്നും ജ​​​​​​​ന്ത​​​​​​​ർ മ​​​​​​​ന്ത​​​​​​​റി​​​​​​​ൽ വി​​​​​​​ശ​​​​​​​ന്നി​​​​​​​രി​​​​​​​ക്കു​​​​​​​ന്നവർക്ക് ഇ​​​​​​​തു ന​​​​​​​ൽ​​​​​​​കാ​​​​​​​ൻ ആ​​​​​​​വ​​​​​​​ശ്യ​​​​​​​പ്പെ​​​​​​​ട്ടെ​​​​​ന്നും പ​​​​​​​ണം ഓ​​​​​​​ൺ​​​​​​​ലൈ​​​​​​​നാ​​​​​​​യി അ​​​​​​​ട​​​​​​​ച്ചി​​​​​​​ട്ടു​​​​​​​ണ്ടെ​​​​​ന്നും മ​​​​​​​ഴ​​​​​​​ക്കോ​​​​​​​ട്ടും ഹെ​​​​​​​ൽ​​​​​​​മ​​​​​​​റ്റും ധ​​​​​​​രി​​​​​​​ച്ചെത്തിയ ഡെ​​​​​​​ലി​​​​​​​വ​​​​​​​റി ഏ​​​​​​​ജ​​​​​​​ന്‍റ് പ​​​​​റ​​​​​യു​​​​​​​ന്ന വീ​​​​​​​ഡി​​​​​​​യോ സ​​​​​മൂ​​​​​ഹ​​​​​മാ​​​​​ധ്യ​​​​​മ​​​​​ങ്ങ​​​​​ൾ ഏ​​​​​​​റ്റെ​​​​​​​ടു​​​​​​​ത്തു​​​​​​​ക​​​​​​​ഴി​​​​​​​ഞ്ഞു.

ഭ​​​​​​​ക്ഷ​​​​​​​ണം ഏ​​​​​​​റ്റു​​​​​​​വാ​​​​​​​ങ്ങി​​​​​​​യ സ​​​​​​​ന്ന​​​​​​​ദ്ധ​​​​​​​പ്ര​​​​​​​വ​​​​​​​ർ​​​​​​​ത്ത​​​​​​​ക​​​​​​​ർ അ​​​​​​​നു​​​​​​​ജി​​​​​​​നും, ക​​​​​​​ന​​​​​​​ത്ത മ​​​​​​​ഴ​​​​​​​യ​​​​​​​ത്തും ഓ​​​​​​​ർ​​​​​​​ഡ​​​​​​​ർ എ​​​​​​​ത്തി​​​​​​​ച്ചു​​​​​​​ന​​​​​​​ൽ​​​​​​​കി​​​​​​​യ ഡെ​​​​​​​ലി​​​​​​​വ​​​​​​​റി ഏ​​​​​​​ജ​​​​​​​ന്‍റി​​​​​​​നും കൈ​​​​​​​യ​​​​​​​ടി​​​​​​​ക​​​​​​​ളോ​​​​​​​ടെ ന​​​​​​​ന്ദി രേ​​​​​​​ഖ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്തി.

ഇ​​​​​​​ത് ഒ​​​​​​​റ്റ​​​​​​​പ്പെ​​​​​​​ട്ട സം​​​​​​​ഭ​​​​​​​വ​​​​​​​മ​​​​​​​ല്ല. രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ആ​​​​ളു​​​​ക​​​​ൾ ഓ​​​​ൺ​​​​ലൈ​​​​ൻ ആ​​​​പ്പു​​​​ക​​​​ൾ വ​​​​ഴി സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കാ​​​​യി ഭ​​​​ക്ഷ​​​​ണ​​​​വും ചാ​​​​യ​​​​യും ല​​​​ഘു​​​​ഭ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യി എ​​​​ത്തി​​​​ച്ചു​​​​ ന​​​​ൽ​​​​കു​​​​ന്നു​​​​ണ്ട്.

നേ​​​​രി​​​​ൽ വ​​​​രാ​​​​ൻ സാ​​​​ധി​​​​ച്ചി​​​​ല്ലെ​​​​ങ്കി​​​​ലും നീ​​​​തി​​​​ക്കാ​​​​യു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ൽ സ​​​​മ​​​​ര​​​​ക്കാ​​​​ർ​​​​ക്കൊ​​​​പ്പം ത​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടെ​​​​ന്ന് തെ​​​​ളി​​​​യി​​​​ക്കു​​​​ക​​​​യാ​​​​ണ് ഓ​​​​ൺ​​​​ലൈ​​​​ൻ വ​​​​ഴി ഭ​​​​ക്ഷ​​​​ണ​​​​മെ​​​​ത്തി​​​​ക്കു​​​​ന്ന ഈ ​​​​സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​രാ​​​​യ മ​​​​നു​​​​ഷ്യ​​​​ർ.

National

സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി; പ്രതിഷേധക്കാരെ ഒഴിപ്പിച്ച് പോലീസ്

ന്യൂഡൽഹി: സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി കേന്ദ്രസേന. പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പോലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു.

പാർലമെന്‍റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ.പി. നഡ്ഡ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്ന് വക്താക്കൾ പറഞ്ഞു. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നഡ്ഡയ്ക്ക് കൈമാറി.

ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക, സോനം വാംഗ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക്‌ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.

Kerala

ത​ർ​ക്കം; ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ൻ കൊ​ല്ല​പ്പെ​ട്ടു

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ൽ ബി​ജെ​പി പ്ര​ർ​ത്ത​ക​ൻ വെ​ട്ടേ​റ്റു കൊ​ല്ല​പ്പെ​ട്ടു. കു​ടും​ബാം​ഗ​ങ്ങ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഡെ​റാ​ഡൂ​ണി​ലെ ബൈ​രാ​ഗി​വാ​ല ഗ്രാ​മ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് സം​ഭ​വം.

വി​നോ​ദ് കു​മാ​ർ(44) ആ​ണ് മ​രി​ച്ച​ത്. വെ​ള്ള​ത്തെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്. വി​നോ​ദ് കു​മാ​റി​ന്‍റെ വീ​ടി​ന് സ​മീ​പ​മു​ള്ള വ​യ​ലി​ൽ വെ​ള്ളം ന​ന​യ്ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ർ​ക്ക​മാ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് തു​ട​ക്കം.

ആ​യു​ധ​ങ്ങ​ളു​മാ​യി സം​ഘം ചേ​ർ‌​ന്നെ​ത്തി​യ ആ​ക്ര​മി​ക​ൾ വി​നോ​ദ് കു​മാ​റി​നെ​യും കു​ടും​ബാം​ഗ​ങ്ങ​ളെ​യും ആ​ക്ര​മി​ച്ചു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​നോ​ദ് സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ ബ​ന്ധു​ക്ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

നി​ല​വി​ലു​ള്ള ഭൂ​മി പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘ​ർ​ഷ​മാ​ണി​തെ​ന്ന് ബൈ​രാ​ഗി​വാ​ല ഗ്രാ​മ​ത്ത​ല​വ​ൻ വി​ക്കി ക​ശ്യ​പ് പ്ര​തി​ക​രി​ച്ചു.

Kerala

പോ​ലീ​സും സ​മ​രാ​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റം; വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ ക​ട​ക​ളും അ​ട​പ്പി​ച്ചു

കൊ​ച്ചി: എ​റ​ണാ​കു​ളം വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ പോ​ലീ​സും സ​മ​രാ​നു​കൂ​ലി​ക​ളും ത​മ്മി​ല്‍ വാ​ക്കേ​റ്റം. വ​ട​ക്ക​ന്‍ പ​റ​വൂ​ര്‍ ക​ച്ചേ​രി​പ്പ​ടി​യി​ല്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് വാ​ക്കേ​റ്റം ഉ​ണ്ടാ​യ​ത്. ഇ​തി​ന് പി​ന്നാ​ലെ സ്വ​കാ​ര്യ ബ​സു​ക​ളും വാ​ഹ​ന​ങ്ങ​ളും ത​ട​ഞ്ഞു.

ഇ​തി​നെ തു​ട​ന്ന് സ്വ​കാ​ര്യ ബ​സു​ക​ള്‍ ഓ​ട്ടം നി​ര്‍​ത്തി. തു​റ​ന്ന ക​ട​ക​ള്‍ സ​മ​രാ​നു​കൂ​ലി​ക​ള്‍ പോ​ലീ​സി​ന്‍റെ സാ​ന്നി​ദ്ധ്യ​ത്തി​ല്‍ അ​ട​പ്പി​ച്ചു. സ​മ​ര​ക്കാ​ര്‍ പി​ന്‍​വാ​ങ്ങി​യ​തോ​ടെ നി​ല​വി​ല്‍ സ്ഥി​തി​ഗ​തി​ക​ള്‍ ശാ​ന്ത​മാ​ണ്. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വ​ട​ക്ക​ന്‍ പ​റ​വൂ​രി​ല്‍ മാ​ത്ര​മാ​ണ് പ്ര​തി​ഷേ​ധ​മു​ണ്ടാ​യ​ത്.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ സാ​ധാ​ര​ണ രീ​തി​യി​ല്‍ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നു​ണ്ട്. എ​ന്നാ​ല്‍ ചി​ല സ്വ​കാ​ര്യ ബ​സു​ക​ള്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്നി​ല്ല. ഹ​ര്‍​ത്താ​ലി​ല്‍ പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് വ്യാ​പാ​ര വ്യ​വ​സാ​യ ഏ​കോ​പ​ന സ​മി​തി നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. അ​തി​നാ​ല്‍ ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്.

National

മ​ണി​പ്പു​രി​ൽ പ്ര​തി​ഷേ​ധ​ക്കാ​രും പോ​ലീ​സും ഏ​റ്റു​മു​ട്ടി

ഇം​ഫാ​ൽ: മ​ണി​പ്പുരി​ൽ ശാശ്വത സ​മാ​ധാ​നം ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വ​സ​ത​യി​ലേ​ക്കു ന​ട​ന്ന പ്ര​തി​ഷേ​ധ​വും അ​ക്ര​മ​ത്തി​ൽ ക​ലാ​ശി​ച്ചു. സ​മ​ര​ക്കാ​രെ പോ​ലീ​സ് ത​ട​ഞ്ഞ​തോ​ടെ പ്ര​തി​ഷേ​ധം അ​ക്ര​മ​ത്തി​നു വ​ഴി​മാ​റി.

പ്ര​തി​ഷേ​ധ​ക്കാ​ർ​ക്കു നേരേ പോ​ലീ​സ് നി​ര​വ​ധി ത​വ​ണ ക​ണ്ണീ​ർ​വാ​ത​കം പ്ര​യോ​ഗി​ച്ചു.ഇ​തി​നി​ടെ, മു​ഖ്യ​മ​ന്ത്രി വൈ.​ഖേം​ച​ന്ദ് സിം​ഗു​മാ​യി കൂ​ടി​ക്കാ​ഴ്ച​യ്ക്കു പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഏ​താ​നും​പേ​ർ​ക്ക് അ​നു​മ​തി ന​ൽ​കി. ഇ​വ​ർ മു​ഖ്യ​മ​ന്ത്രി​ക്കു നി​വേ​ദ​നം ന​ൽ​കു​ക​യും ചെ​യ്തു.

മെ​യ്തി സം​ഘ​ട​ന​യാ​യ കൊ​കോ​മി​യു​ടെ (കോ​-ഓർ​ഡി​നേ​റ്റിം​ഗ് ക​മ്മി​റ്റി ഓ​ൺ മ​ണി​പ്പു​ർ ഇ​ന്‍റ​ഗ്രി​റ്റി) നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം. ര​ണ്ടു കു​ട്ടി​ക​ളു​ടേ​തു​ൾ​പ്പെ​ടെ സ​മീ​പ​കാ​ല​ത്ത് ന​ട​ന്ന കൊ​ല​പാ​ത​ക​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു മാ​ർ​ച്ച്.

ഈ​മാ​സം ഏ​ഴി​നു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. പി​ന്നാ​ലെ കു​ക്കി ഭീ​ക​ര​രെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ടു​പേ​രും കൊ​ല​യ്ക്ക് ഇ​ര​യാ​യി.
വെ​ള്ളി​യാ​ഴ്ച ഉ​ക്റു​ൽ ജി​ല്ല​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ മൂ​ന്നു​പേ​ർ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു.

Kerala

കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ഡ്രൈ​​​വ​​​റെ ആ​​​ക്ര​​​മി​​​ച്ച് മു​​​ങ്ങി​​​യ പ്ര​​​തി​​​ക​​​ൾ പി​​​ടി​​​യി​​​ൽ

ആ​​​ലു​​​വ: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സ് ഡ്രൈ​​​വ​​​റെ​​​യും ക​​​ണ്ട​​​ക്ട​​​റെ​​​യും ആ​​​ക്ര​​​മി​​​ച്ച ശേ​​​ഷം ഒ​​​ളി​​​വി​​​ൽ​​​പ്പോ​​​യ പ്ര​​​തി​​​ക​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി. കീ​​​ഴ്മാ​​​ട് കു​​​റ്റി​​​ക്കാ​​​ത്തോ​​​ട്ട​​​ത്തി​​​ൽ അ​​​മീ​​​ർ ഷാ (21), ​​​തോ​​​ട്ടു​​​മു​​​ഖം മു​​​തി​​​ര​​​ക്കോ​​​ട് മു​​​ഹ​​​മ്മ​​​ദ് റി​​​സ്വാ​​​ൻ (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് ആ​​​ലു​​​വ ഈ​​​സ്റ്റ് പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച ഉ​​​ച്ച​​​യ്ക്ക് 2.15ഓ​​​ടെ കു​​​ട്ട​​​മ​​​ശേ​​​രി​​​യി​​​ൽ വ​​​ച്ചാ​​​ണ് അ​​​ക്ര​​​മം ന​​​ട​​​ന്ന​​​ത്. പ്ര​​​തി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന ബൈ​​​ക്ക് ബ​​​സി​​​നു കു​​​റു​​​കെ നി​​​ർ​​​ത്തി ഡോ​​​ർ വ​​​ലി​​​ച്ചു തു​​​റ​​​ന്ന് ഡ്രൈ​​​വ​​​ർ കാ​​​യം​​​കു​​​ളം സ്വ​​​ദേ​​​ശി എം. ​​​ശ്യാ​​​കു​​​മാ​​​റി​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ത​​​ട​​​യാ​​​ൻ ശ്ര​​​മി​​​ച്ച ക​​​ണ്ട​​​ക്ട​​​ർ കൊ​​​ല്ലം ശാ​​​സ്താം​​​കോ​​​ട്ട സ്വ​​​ദേ​​​ശി പ്ര​​​വീ​​​ണി​​​നും പ​​​രി​​​ക്കേ​​​റ്റു. ബ​​​സി​​​നെ മ​​​റി​​​ക​​​ട​​​ന്നു വ​​​ന്ന ബൈ​​​ക്കി​​​ന് വ​​​ഴി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ന്ന പേ​​​രി​​​ലാ​​​ണ് ത​​​ർ​​​ക്കമുണ്ടാ​​​യ​​​ത്.

ജീ​​​വ​​​ന​​​ക്കാ​​​രെ ആ​​​ക്ര​​​മി​​​ച്ച​​ശേ​​​ഷം ബ​​​സി​​​ന്‍റെ താ​​​ക്കോ​​​ലും പ്ര​​​തി​​​ക​​​ൾ കൊ​​​ണ്ടു​​​പോ​​​യി. യാ​​​ത്ര​​​ക്കാ​​​രെ മ​​​റ്റൊ​​​രു ബ​​​സി​​​ലാ​​​ണ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര​​വ​​​രെ എ​​​ത്തി​​​ച്ച​​​ത്. സം​​​ഭ​​​വ​​​ത്തി​​​നു​​ശേ​​​ഷം പ്ര​​​തി​​​ക​​​ളു​​​ടെ ഫോ​​​ൺ ഓ​​​ഫാ​​​യി​​​രു​​​ന്നു. പ്ര​​​ത്യേ​​​ക അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം രൂ​​​പീ​​​ക​​​രി​​​ച്ച് ന​​​ട​​​ത്തി​​​യ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ഇ​​​രു​​​വ​​​രെ​​​യും ബ​​​ന്ധു​​വീ​​​ടു​​​ക​​​ളി​​​ൽനി​​​ന്നാ​​​ണ് പോ​​​ലീ​​​സ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

ഓ​​​ടി​​​ച്ചി​​​രു​​​ന്ന ഇ​​​രു​​​ച​​​ക്ര വാ​​​ഹ​​​ന​​​വും പോ​​​ലീ​​​സ് പി​​​ടി​​​ച്ചെ​​​ടു​​​ത്തു. മു​​​ട്ടം ഭാ​​​ഗ​​​ത്തെ പ​​​മ്പി​​​ൽ വച്ച് ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യെ ആ​​​ക്ര​​​മി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ച്ച​​​തി​​​ന് പ്ര​​​തി​​​ക​​​ൾ​​​ക്കെ​​​തിരേ വേ​​​റെ​​​യും കേ​​​സ് നി​​​ല​​​വി​​​ലു​​​ണ്ട്.

ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ കെ.​​​ജി. ഗോ​​​പ​​​കു​​​മാ​​​ർ, എ​​​സ്ഐ​​​മാ​​​രാ​​​യ ജോ​​​സി എം. ​​​ജോ​​​ൺ​​​സ​​​ൻ, ബി. ​​​സു​​​രേ​​​ഷ് കു​​​മാ, സി​​​പി​​​ഒ​​​മാ​​​രാ​​​യ മാ​​​ഹി​​​ൻ​​​ഷാ അ​​​ബൂ​​​ബ​​​ക്ക​​​ർ, മു​​​ഹ​​​മ്മ​​​ദ് അ​​​മീ​​​ർ, എം. ​​​ഷാ​​​ഹി​​​ൻ എ​​​ന്നി​​​വ​​​രാ​​​ണ് അ​​​ന്വേ​​​ഷ​​​ണസം​​​ഘ​​​ത്തി​​​ൽ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്.

International

ക്യൂ​ബ​യും ക​ത്തു​ന്നു;ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി ഓ​ഫീ​സ് ത​ക​ർ​ത്ത് പ്ര​തി​ഷേ​ധ​ക്കാ​ർ

ഹ​​​​വാ​​​​ന: അ​​​​മേ​​​​രി​​​​ക്ക​​​​ൻ ഉ​​​​പ​​​​രോ​​​​ധം​​​​മൂ​​​​ലം സാ​​​​മ്പ​​​​ത്തി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി രൂ​​​​ക്ഷ​​​​മാ​​​​യ ക്യൂ​​​​ബ​​​​യി​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധ​​​​വു​​​​മാ​​​​യി ജ​​​​നം തെ​​​​രു​​​​വി​​​​ൽ. ക്യൂ​​​​ബ​​​​യി​​​​ലെ മൊ​​​​റോ​​​​ൺ‌ ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ക​​​​മ്യൂ​​​​ണി​​​​സ്റ്റ് പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ഓ​​​​ഫീ​​​​സ് പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ ത​​​​ക​​​​ർ​​​​ത്തു. ഭ​​​​ക്ഷ്യ​​​​വ​​​​സ്തു​​​​ക്ക​​​​ളു​​​​ടെ വി​​​​ല​​​​ക്ക​​​​യ​​​​റ്റ​​​​ത്തി​​​​നും വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്ക​​​​ത്തി​​​​നും ​​എ​​തി​​​​രാ​​​​യാ​​​​ണു ജ​​​​നം തെ​​​​രു​​​​വി​​​​ലി​​​​റ​​​​ങ്ങി​​​​യ​​​​ത്. കെ​​​​ട്ടി​​​​ടം ത​​​​ക​​​​ർ​​​​ത്ത പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​ർ സാ​​​​ധ​​​​ന​​​​സാ​​​​മ​​​​ഗ്രി​​​​ക​​​​ൾ തെ​​​​രു​​​​വി​​​​ൽ ക​​​​ത്തി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൊ​റോ​ൺ ന​ഗ​ര​ത്തി​ൽ സ​മാ​ധാ​ന​പ​ര​മാ​യി ആ​രം​ഭി​ച്ച റാ​ലി ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ക്ര​മാ​സ​ക്ത​മാ​യ​താ​യി ക്യൂ​ബ​ൻ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ഞ്ചു പേ​​​​രെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ക്യൂ​​​​ബ​​​​യി​​​​ൽ സ​​​​ർ​​​​ക്കാ​​​​രി​​​​നെ​​​​തി​​​​രാ​​​​യ പ്ര​​​​തി​​​​ഷേ​​​​ധം അ​​​​സാ​​​​ധാ​​​​ര​​​​ണ​​​​മാ​​​​ണ്. വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്കം, ഭ​​​​ക്ഷ​​​​ണം, ഇ​​​​ന്ധ​​​​നം, മ​​​​രു​​​​ന്ന് എ​​​​ന്നി​​​​വ​​​​യു​​​​ടെ ദൗ​​​​ർ​​​​ല​​​​ഭ്യ​​​​മാ​​​​ണ് അ​​​​സ്വ​​​​സ്ഥ​​​​ത​​​​ക​​​​ൾ​​​​ക്കു കാ​​​​ര​​​​ണം.

ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹ​​​​വാ​​​​ന​​​​യി​​​​ൽ അ​​​​ടു​​​​ത്തി​​​​ടെ മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ളോ​​​​ളം വൈ​​​​ദ്യു​​​​തിത​​​​ട​​​​സം നേ​​​​രി​​​​ട്ടു. വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്ക​​​​ത്തി​​​​നെ​​​​തി​​​​രേ ഹ​​​​വാ​​​​ന സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളും പ്ര​​​​ക​​​​ട​​​​നം ന​​​​ട​​​​ത്തി. പ്ര​​​​തി​​​​ഷേ​​​​ധ​​​​ക്കാ​​​​രു​​​​ടെ പ​​​​ല ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ളും ന്യാ​​​​യ​​​​മാ​​​​ണെ​​​​ന്ന് ക്യൂ​​​​ബ​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് മി​​​​ഗു​​​​വ​​​​ൽ ഡ​​​​യ​​​​സ് ​​​​കാ​​​​ന​​​​ൽ സ​​​​മ്മ​​​​തി​​​​ച്ചു.

എ​​​​ന്നാ​​​​ൽ, രാ​​​​ജ്യ​​​​ത്ത് അ​​​​ക്ര​​​​മം അ​​​​നു​​​​വ​​​​ദി​​​​ക്കി​​​​ല്ലെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം മു​​​​ന്ന​​​​റി​​​​യി​​​​പ്പ് ന​​​​ൽ​​​​കി. അ​​​​നി​​​​ശ്ചി​​​​ത​​​​മാ​​​​യ വൈ​​​​ദ്യു​​​​തി മു​​​​ട​​​​ക്കം പൗ​​​​ര​​​​ന്മാ​​​​ർ​​​​ക്ക് ദു​​​​രി​​​​ത​​​​മു​​​​ണ്ടാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും അ​​​​ദ്ദേ​​​​ഹം സ​​​​മ്മ​​​​തി​​​​ച്ചു. ഇ​​​​തി​​​​നി​​​​ടെ, അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​മാ​​​​യി ര​​​​ഹ​​​​സ്യ​​​​ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ​​​​താ​​​​യും അ​​​​ദ്ദേ​​​​ഹം വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്തി. യു​​​​എ​​​​സു​​​​മാ​​​​യി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​യി ആ​​​​ദ്യ​​​​മാ​​​​യാ​​​​ണ് ക്യൂ​​​​ബ പ​​​​ര​​​​സ്യ​​​​മാ​​​​യി സ​​​​മ്മ​​​​തി​​​​ക്കു​​​​ന്ന​​​​ത്. സാ​​​​മ്പ​​​​ത്തി​​​​ക ഉ​​​​പ​​​​രോ​​​​ധ​​​​ങ്ങ​​​​ളും എ​​​​ണ്ണ ഇ​​​​റ​​​​ക്കു​​​​മ​​​​തി​​​​യി​​​​ലെ ത​​​​ട​​​​സ​​​​ങ്ങ​​​​ളും മൂ​​​​ലം ക്യൂ​​​​ബ അ​​​​തീ​​​​വ പ്ര​​​​തി​​​​സ​​​​ന്ധി നേ​​​​രി​​​​ടു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് സു​​​​പ്ര​​​​ധാ​​​​ന വെ​​​​ളി​​​​പ്പെ​​​​ടു​​​​ത്ത​​​​ൽ.

രാ​​​​ജ്യാ​​​​ന്ത​​​​ര ത​​​​ല​​​​ത്തി​​​​ലു​​​​ള്ള ചി​​​​ല ശ​​​​ക്തി​​​​ക​​​​ളു​​​​ടെ മ​​​​ധ്യ​​​​സ്ഥ​​​​ത​​​​യി​​​​ലാ​​ണു ച​​​​ർ​​​​ച്ച​​​​ക​​​​ൾ പു​​​​രോ​​​​ഗ​​​​മി​​​​ക്കു​​​​ന്ന​​​​തെ​​​​ന്ന് അ​​​​ദ്ദേ​​​​ഹം വ്യ​​​​ക്ത​​​​മാ​​​​ക്കി.

District News

ക​ഫേ ഉ​ട​മ​യെ​യും തൊ​ഴി​ലാ​ളി​യെ​യും മ​ർ​ദി​ച്ച പ്ര​തി​ക​ൾ പി​ടി​യി​ൽ

കാ​ക്ക​നാ​ട്: തൃ​ക്കാ​ക്ക​ര മു​നി​സി​പ്പ​ൽ മാ​ർ​ക്ക​റ്റി​നു സ​മീ​പം ടീ ​ക​മ്പ​നി എ​ന്ന പേ​രി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്നാ​ക്സ് ക​ഫേ​യി​ൽ അ​ക്ര​മം ന​ട​ത്തു​ക​യും ഉ​ട​മ​യെ​യും, ആ​സാം സ്വ​ദേ​ശി​യാ​യ തൊ​ഴി​ലാ​ളി​യെ​യും പ​രി​ക്കേ​ല്പി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ മൂ​ന്നു​പേ​ർ പി​ടി​യി​ൽ. പൊ​ന്നാ​നി ക​രി​യ​ൻ​പ​റ​മ്പി​ൽ ശ്രീ​ശാ​ന്ത് (19), പാ​ല​ക്കാ​ട് ക​ല്ല​ത്തൂ​ർ ക​ണ്ണ​മീ​ന്‍റെ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് (22), കോ​ഴി​ക്കോ​ട് ഇ​രി​ങ്ങ​ൽ സു​മ​ഷാ​സ് മ​ൻ​സി​ലി​ൽ ആ​സാ​ദ് (24) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി ഏ​ഴോ​ടെ​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. കാ​ക്ക​നാ​ട് ഇ​ൻ​ഫോ​പാ​ർ​ക്കി​നു​ള്ളി​ലെ ഐ​ടി സ​മു​ച്ച​യ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഷ​വ​ർ​മ ക​ട​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് ടീ ​ക​മ്പ​നി​യെ​ന്ന സ്നാ​ക്സ് ക​ഫേ​യി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

യു​വാ​ക്ക​ൾ പ​ണം ന​ൽ​കാ​തി​രു​ന്ന​തു ചോ​ദ്യം ചെ​യ്ത ക​ട​യു​ട​മ കാ​ക്ക​നാ​ട് അ​ത്താ​ണി കാ​വ​ലാ​ട്ട് വീ​ട്ടി​ൽ അ​ൻ​സി(35)​ലി​നെ​യും ആസാം സ്വ​ദേ​ശി​യാ​യ അ​ബ്ബാ​സി​നെ​യു​മാ​ണ് മ​ർ​ദി​ച്ച​ത്. പ്ര​തി​ക​ൾ പി​ടി​യി​ലാ​യ വി​വ​ര​മ​റി​ഞ്ഞ് വ്യാ​പാ​രി​ക​ൾ കൂ​ട്ട​ത്തോ​ടെ സ്റ്റേഷ​നി​ലെ​ത്തി പ്ര​തി​ഷേ​ധി​ച്ചു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

Kerala

സ്പായിലെ കൂട്ടബലാത്സംഗം; പ്ര​തി​ക്കെ​തി​രേ വീ​ണ്ടും കാ​പ്പ ചു​മ​ത്തു​മെ​ന്ന് പോ​ലീ​സ്

പ​ത്ത​നം​തി​ട്ട: ബ​ലാ​ത്സം​ഗ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മ​ര​ണ സു​ബി​ന്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍​ക്കെ​തി​രേ വീ​ണ്ടും കാ​പ്പ ചു​മ​ത്താ​ന്‍ പോ​ലീ​സ് നീ​ക്കം.

കാ​പ്പാ നി​യ​മ പ്ര​കാ​രം ആ​റു​മാ​സ​ത്തെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​നു​ശേ​ഷം 2025 മാ​ര്‍​ച്ചി​ലാ​ണ് ഇ​യാ​ള്‍ പു​റ​ത്തി​റ​ങ്ങി​യ​ത്. കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ തു​ട​രു​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും ക​ടു​ത്ത ന​ട​പ​ടി​ക്ക് ആ​ലോ​ചി​ക്കു​ന്ന​ത്.

ബ​ലാ​ത്സം​ഗം അ​ന്വേ​ഷി​ക്കാ​ന്‍ തി​രു​വ​ല്ല ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക സം​ഘ​ത്തെ രൂ​പീ​ക​രി​ച്ചു. കു​റ്റ​പ്പു​ഴ, പാ​പ്പാ​ന​വേ​ലി​ല്‍ മ​ര​ണം സു​ബി​ന്‍​എ​ന്ന​റി​യ​പ്പെ​ടു​ന്ന സു​ബി​ന്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചാ​ക്കോ (27), തി​രു​വ​ല്ല മു​പ്പി​രി​യി​ല്‍ ബെ​ര്‍​ല​ന്‍​ദാ​സ് (38) എ​ന്നി​വ​രാ​ണ് സ്പാ ​അ​തി​ക്ര​മ​ക്കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. മ​റ്റു നാ​ലു​പേ​ര്‍ കൂ​ടി പി​ടി​യി​ലാ​കാ​നു​ണ്ട്.

District News

പ്ര​തി​ഷേ​ധ​ങ്ങ​ളെ പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ഗു​ണ്ട​ക​ളെ ഇ​റ​ക്കി നേ​രി​ടു​ന്നു; മാ​ർ​ട്ടി​ൻ ജോ​ർ​ജ്

ക​ണ്ണൂ​ർ: ര​ക്ത​സാ​ക്ഷി ധ​ന​രാ​ജി​ന്‍റെ പേ​രി​ൽ പി​രി​ച്ചെ​ടു​ത്ത ഫ​ണ്ട് ത​ട്ടി​പ്പ് ന​ട​ത്തി​യ​തി​ന്‍റെ പേ​രി​ൽ ആ​രോ​പ​ണ വി​ധേ​യ​നാ​യ പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ ഗു​ണ്ട​ക​ളെ ഇ​റ​ക്കി അ​ടി​ച്ച​മ​ർ​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ ജോ​ർ​ജ്.

നാ​ട്ടു​കാ​രി​ൽ നി​ന്നു പി​രി​ച്ചെ​ടു​ത്ത ല​ക്ഷ​ങ്ങ​ൾ എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ട്ടി​യെ​ടു​ത്ത​താ​യു​ള്ള സി​പി​എം നേ​താ​വി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ലി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ​യ്യ​ന്നൂ​രി​ൽ സ​മാ​ധാ​ന​പ​ര​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രെ ക്രൂ​ര​മാ​യി മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​യു​ടെ ഗു​ണ്ട​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

പ​യ്യ​ന്നൂ​രി​ലെ എം​എ​ൽ​എ ഓ​ഫീ​സ് കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ടാ​സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. പോ​ലീ​സ് നോ​ക്കി നി​ൽ​ക്കു​മ്പോ​ഴാ​ണ് പ​യ്യ​ന്നൂ​രി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ത്തെ ആ​ക്ര​മി​ച്ച​ത്. ഗു​രു​ത​ര​മാ​യ അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച സി​പി​എം നേ​താ​വ് കു​ഞ്ഞി​കൃ​ഷ്ണ​നു കൂ​ടി​യു​ള്ള മു​ന്ന​റി​യി​പ്പാ​ണ് ഈ ​ക്രി​മി​ന​ൽ സം​ഘം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളെ ആ​ക്ര​മി​ച്ച ക്രി​മി​ന​ലു​ക​ളെ അ​റ​സ്റ്റ് ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്ന് മാ​ർ​ട്ടി​ൻ ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു. ഗു​ണ്ട​ക​ളെ ഉ​പ​യോ​ഗി​ച്ച് എ​തി​ർ ശ​ബ്ദ​ങ്ങ​ളെ നി​ശ​ബ്ദ​മാ​ക്കാം എ​ന്ന പ​യ്യ​ന്നൂ​ർ എം​എ​ൽ​എ​യു​ടെ​യും കൂ​ട്ട​രു​ടെ​യും ചി​ന്ത മാ​റ്റി​വ​യ്ക്കു​ന്ന​താ​ണ് ന​ല്ല​ത്. നാ​ളെ ജ​ന​കീ​യ കോ​ട​തി​യി​ൽ ഇ​തി​ന് സ​മാ​ധാ​നം പ​റ​യേ​ണ്ടി വ​രു​മെ​ന്നും മാ​ർ​ട്ടി​ൻ ജോ​ർ​ജ് പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് പ​യ്യ​ന്നൂ​ർ ഇ​ന്ദി​രാ​ഗാ​ന്ധി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ എ.​പി. നാ​രാ​യ​ണ​ൻ, എ. ​രൂ​പേ​ഷ്, കെ. ​ടി. ഹ​രീ​ഷ്, പി. ​രാ​ജ​ൻ എ​ന്നി​വ​രെ മാ​ർ​ട്ടി​ൻ ജോ​ർ​ജ് സ​ന്ദ​ർ​ശി​ച്ചു.

 

International

ഇറാനിൽ കൊല്ലപ്പെട്ടത് 3090 പേർ: അമേരിക്കൻ സംഘടന

ദു​​​ബാ​​​യ്: ​​​ഇ​​​റാ​​​നി​​​ലെ ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​ത് 3090 പേ​​​രാ​​​ണെ​​​ന്ന് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് ആ​​​ക്‌​​​ടി​​​വി​​​സ്‌​​​റ്റ്സ് ഇ​​​ൻ ഇ​​​റാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​തി​​​ൽ 2885 പേ​​​ർ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​രാ​​​ണ്.

ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ഉ​​​രു​​​ക്കു​​​മു​​​ഷ്ടി ഉ​​​പ​​​യോ​​​ഗി​​​ച്ച് പ്ര​​​ക്ഷോ​​​ഭ​​​ത്തെ അ​​​ടി​​​ച്ച​​​മ​​​ർ​​​ത്തി​​​യെ​​​ന്നും സം​​​ഘ​​​ട​​​ന ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. കു​​​റ​​​ച്ചു ദി​​​വ​​​സ​​​ങ്ങ​​​ളാ​​​യി രാ​​​ജ്യ​​​ത്ത് പ്ര​​​കട​​​ന​​​ങ്ങ​​​ൾ ഇ​​​ല്ല. ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ടെ​​​ഹ‌്റാ​​​ൻ നാ​​​ലു ദി​​​വ​​​സ​​​മാ​​​യി ശാ​​​ന്ത​​​മാ​​​ണെ​​​ന്ന് ഇ​​​ന്ന​​​ലെ അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

അ​​​തേ​​​സ​​​മ​​​യം, പ്ര​​​തി​​​ഷേ​​​ധ​​​ത്തി​​​ൽ നു​​​ഴ​​​ഞ്ഞു​​​ക​​​യ​​​റി​​​യ സാ​​​യു​​​ധ ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ളാ​​​ണ് അ​​​ക്ര​​​മം അ​​​ഴി​​​ച്ചു​​​വി​​​ട്ട​​​തെ​​​ന്ന് ഇ​​​റേ​​​നി​​​യ​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു. അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​ണ് ഈ ​​​തീ​​​വ്ര​​​വാ​​​ദി​​​ക​​​ൾ​​​ക്കു പി​​​ന്തു​​​ണ ന​​​ല്കി​​​യ​​​തെ​​​ന്നും കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

എ​​​ട്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ശേ​​​ഷം ഇ​​​റാ​​​ന്‍റെ പ​​​ല ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി​​​ത്തു​​​ട​​​ങ്ങി. പ്ര​​​ക്ഷോ​​​ഭ​​​ത്തെ നേ​​​രി​​​ടാ​​​നാ​​​യി ഭ​​​ര​​​ണ​​​കൂ​​​ടം ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് നി​​​രോ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ടെ​​​ഹ്റാ​​​നി​​​ല​​​ട​​​ക്കം പ​​​രി​​​മി​​​ത​​​മാ​​​യ തോ​​​തി​​​ൽ ഇ​​​ന്‍റ​​​ർ​​​നെ​​​റ്റ് ല​​​ഭ്യ​​​മാ​​​യി. വി​​​ദേ​​​ശ​​​ത്തു​​​ള്ള ഇ​​​റേ​​​നി​​​യ​​​ൻ വം​​​ശ​​​ജ​​​ർ​​​ക്ക് സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ലൂ​​​ടെ നാ​​​ട്ടി​​​ലു​​​ള്ള​​​വ​​​രെ ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ക​​​ഴി​​​ഞ്ഞു.

സാ​​​ന്പ​​​ത്തി​​​ക ത​​​ക​​​ർ​​​ച്ച​​​യ്ക്കെ​​​തി​​​രേ ഡി​​​സം​​​ബ​​​ർ 28ന് ​​​ടെ​​​ഹ്റാ​​​നി​​​ൽ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ടവി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു.

National

ഉന്നാവോ ബലാത്സംഗക്കേസ്; പാർലമെന്‍റിനു മുന്നിൽ പ്രതിഷേധിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു നീക്കി

ന്യൂ​ഡ​ൽ​ഹി: ഉ​ന്നാ​വോ ബ​ലാ​ത്സം​ഗ​ക്കേ​സി​ലെ കു​റ്റ​വാ​ളി​യാ​യ മു​ൻ ബി​ജെ​പി എം​എ​ൽ​എ കു​ൽ​ദീ​പ് സെ​ൻ​ഗാ​റി​നു ജാ​മ്യം ന​ൽ​കി​യ​തി​ൽ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ച​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി.

സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​രാ​യ മും​താ​സ് പ​ട്ടേ​ൽ, യോ​ഗി​ത ഭ​യാ​ന, ഋ​തി​ക ഇ​ഷ, കെ​സി​യ ഖാ​ലി​ദ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റെ​യി​ൽ​ഭ​വ​നോ​ട് ചേ​ർ​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് ക​വാ​ട​ത്തി​നു മു​ന്നി​ലെ പ്ര​തി​ഷേ​ധം.

ഇ​ന്ന​ലെ വൈ​കിട്ട് നാ​ലോ​ടെ പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ലെ അ​ട​ച്ചി​ട്ട ക​വാ​ട​ത്തി​നു മു​ന്നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കാ​ൻ തു​ട​ങ്ങി​യ ഇ​വ​രോ​ട് പാ​ർ​ല​മെ​ന്‍റി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മി​ല്ലെ​ന്നും പി​രി​ഞ്ഞു​പോ​ക​ണ​മെ​ന്നും പോ​ലീ​സ് പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ഷേ​ധ​ക്കാ​ർ പി​രി​ഞ്ഞു​പോ​കാ​ൻ കൂ​ട്ടാ​ക്കി​യി​ല്ല. ഇ​തോ​ടെ​യാ​ണ് പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ചു പ്ര​തി​ഷേ​ധ​ക്കാ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കി​യ​ത്.

Latest News

Corehub Up